nellu

തിരുവാർപ്പ് : നെല്ല് സംഭരണം തുടങ്ങിയതോടെ കിഴിവ് വേണമെന്ന ആവശ്യവുമായി മില്ലുകാർ രംഗത്തെത്തിയത് കർഷകരെ ദുരിതത്തിലാക്കുന്നു. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലുള്ള കിഴക്കേ തായങ്കേരി പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞിട്ട് രണ്ടുദിവസമായി. നെല്ല് പരിശോധിക്കാനെത്തിയവർ നനവുണ്ട്, പതിരുണ്ടെന്ന് പറഞ്ഞ് 4 കിലോ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് നെല്ലിന് കിഴിവ് ആവശ്യപ്പെടുന്നതെന്ന് കർഷകർ പറഞ്ഞു. നിലവിൽ 75 ഏക്കറിലെ കൊയ്‌തെടുത്ത നെല്ലാണ് പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കോതാരി, കണ്ണംങ്കേരി , വടക്കേ നടുവിലേട പാടങ്ങളിൽ കൊയ്ത്ത് തുടങ്ങി. പുതുവേരി, വെട്ടിക്കാട് എന്നിവിടങ്ങളിലെ നെല്ല് അടുത്തു ദിവസങ്ങളിൽ കൊയ്യാൻ ആരംഭിക്കും. കൊയ്തുകൂട്ടിയ നെല്ല് മഴ വന്നു നശിച്ചു പോകുന്നതിനു മുമ്പ് നൽകണമെന്നുള്ളതിനാൽ പലരും ആശങ്കയിലാണ്. ഇന്നലെ വൈകിട്ട് പാടശേഖരത്ത് കർഷകർ പ്രതിഷേധയോഗം ചേർന്നു.

കിഴിവില്ലാതെ നെല്ല് എടുക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം

കെ.ഒ.അനിയച്ചൻ