കാഞ്ഞിരപ്പള്ളി : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് മുന്നിൽ കൈൾ വൃത്തിയാക്കാാൻ വാഷ്‌ബേസിനോട് കൂടി ടാപ്പുകളും ഹാൻഡ് വാഷും സ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സന്തോഷ് കെ.കുമാർ, എസ്.അനൂപ്, ഏരിയാ പ്രസിഡന്റ് എസ്.രാജി എന്നിവർ സംസാരിച്ചു.