പൊൻകുന്നം : ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ അയൽവാസി വെട്ടി. ഇളങ്ങുളും തച്ചപ്പുഴ ഇരുമ്പുകുത്തിക്കവല പുതുപ്പള്ളിപറമ്പിൽ മനോജ് (37) ആണ് ആക്രമത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് പുതുപ്പറമ്പിൽ ബിജു(40) നെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറോടെ ഇരുമ്പുകുത്തിക്കവലയിലാണ് സംഭവം. വാക്കത്തികൊണ്ട് തലയ്ക്കാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. മനോജ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പൊൻകുന്നം എസ്.ഐ എം.ആർ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ റിമാൻഡ് ചെയ്തു.