കോട്ടയം : കൊമ്പൻ തിരുനക്കര ശിവന് 5 ലക്ഷം രൂപ മുടക്കി ആറ് മാസം നീണ്ടുനിന്ന ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് ദേവസ്വം ബോർഡ് വിശദമായ അന്വേഷണം നടത്തണമെന്ന് നക്കരക്കുന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. സർക്കാർ ലാബിൽ രക്തപരിശോധന നടത്തേണ്ടതിന് പകരം സ്വകാര്യ ലാബിൽ പരിശോധന നടത്തിയതിലൂടെ ആനയെ ചികിത്സിച്ച ഡോക്ടറുടെ നടപടി ദുരൂഹമാണ്. തുടർചികിത്സ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാക്കണമെന്നും ദേവസ്വം ബോർഡ് കമ്മിഷണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.ഹരീഷ്, അനീഷ് ചിറയിൽ, വെങ്കിടേഷ്, അർജ്ജുൻ സലി, ഗോപു എന്നിവർ സംസാരിച്ചു.