പിഴക് : കൊറോണയെ നേരിടാൻ ശക്തമായ പ്രതിരോധ പ്രവർത്തനവുമായി കടനാട് പഞ്ചായത്ത്. കഴിഞ്ഞ ദിവസം മരിച്ച പിഴക് ചെറുകുറിഞ്ഞി നെടുംകന്നേൽ ടോമിയുടെ ഭാര്യസൂസി ടോമിയുടെ സംസ്‌കാകാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് സാനിറ്ററി ലോഷൻ, ടിഷ്യുപേപ്പർ, ഹാൻഡ് വാഷ് തുടങ്ങിയവ കടനാട് പ്രാഥമിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൽകി. കൂടാതെ വീട്ടുമുറ്റത്തെ പന്തലിൽ ബോധവത്കരണ ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചിരുന്നു. കടനാട് പഞ്ചായത്ത് ഭരണസമതി കൊറോണ പ്രതിരോധത്തിനുള്ള ഫണ്ട് അനുവദിക്കുകയും പഞ്ചായത്തിലെ മരണം നടക്കുന്ന എല്ലാ വീടുകളിലും സംസ്‌കാര ചടങ്ങുകളിൽ ആവശ്യമായ പ്രതിരോധസംവിധാനങ്ങൾ ഉറപ്പു വരുത്താൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.