bk

ഏറ്റുമാനൂർ : ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ അതിരമ്പുഴ മണ്ണാർകുന്ന് സ്വദേശി ക്രിസ്തുദാസ് (57) ന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ നീണ്ടൂർ റോഡിൽ സീയോൺ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ടിപ്പറിന് പിന്നിൽ നീണ്ടൂർ ഭാഗത്തു നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കൈകാലുകൾക്കും വാരിയെല്ലിനും ക്ഷതമേറ്റ ക്രിസ്തുദാസിനെ ടിപ്പർ ലോറി ഡ്രൈവറും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.