നെടുംകുന്നം : നെടുംകുന്നത്ത് വീണ്ടും തേനീച്ച ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാണികുളം തൊട്ടിക്കൽ കെ.വി.ശശിക്കാണ് പരിക്കേറ്റത്. ഇന്നലെ സമീപത്തുള്ള വീട്ടിൽ ജോലി ചെയ്യുന്നിനിടെയാണ് സംഭവം. അസ്വസ്ഥതകൾ ഉണ്ടായിതിനെ തുടർന്ന് ഇയാളെ പാമ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിനോട് ചേർന്ന് നില്ക്കുന്ന ആഞ്ഞിലി മരത്തിലാണ് തേനീച്ചക്കൂട് സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിനാളുകളാണ് ദിവസവും ഇതു വഴി കടന്നുപോകുന്നത്. പ്രദേശത്തുള്ളവർ തേനീച്ചആക്രമണത്തെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു മാസമായി 12 ലേറെ പേർ ഈച്ചയുടെ അക്രമണത്തിന് ഇരയായിട്ടുണ്ട്.