bothavalkaranm

വൈക്കം: കൊറോണ വൈറസിനെതിരെ വൈക്കം നഗരസഭ പരിധിയിൽ നഗരസഭയുടെയും ഹെൽത്ത് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ പ്രചരണവും ലഘുലേഖ വിതരണവും നടത്തി. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്ന പ്രചരണപരിപാടിയാണ് നഗരത്തിന്റെ ഓരോ കേന്ദ്രങ്ങളിലും നടത്തുന്നത്. രോഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പ്രതിവിധിയെ കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നൽകി. ചെയർമാൻ ബിജു വി. കണ്ണേഴൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, കൗൺസിലർമാരായ ഡി. രഞ്ജിത്ത് കുമാർ, എസ്. ഹരിദാസൻ നായർ, എം. ടി. അനിൽകുമാർ, പി. എൻ. കിഷോർകുമാർ, സൽബി ശിവദാസ്, കെ. ആർ. സംഗീത, കെ. ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.