union-jpg

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം കെ. ആർ. എൻ. എസ്. യൂണിയൻ നേതൃസമ്മേളനം യോഗം കൗൺസിലർ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എസ് ഡി. സുരേഷ് ബാബു സ്വാഗതം ആശംസിച്ചു യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ എല്ലാ ശാഖകളിലും കുടുംബ യൂണിറ്റുകൾ വഴി കൊറോണ വൈറസ് രോഗത്തെ കുറിച്ചു ജാഗ്രത പുലർത്താനും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. ശാഖകളിൽ പുതുതായി അംഗത്വ രജിസ്റ്ററുകൾ പുതുക്കുന്നതിനും, ഭരണ സമിതി തെരഞ്ഞെടുപ്പുകളും ,കൺവെൻഷനുകളും മറ്റും മാറ്റിവയ്ക്കുന്നതിനും പ്രതിഷ്ഠാ വാർഷികങ്ങളും ക്ഷേത്രങ്ങളിലെ ഇതര പ്രധാന ചടങ്ങുകളും ലളിതമായി നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽബോർഡ് അംഗം സുരേഷ്മട്ടക്കൻ, അജേഷ്‌കുമാർ കെ എസ്, യൂ എസ് പ്രസന്നൻ, പി കെ ജയകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽകുമാർ, സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ബീനാ പ്രകാശൻ, ശ്രീകല വി ആർ, എന്നിവർ പ്രസംഗിച്ചു. ഗിരിജാകമൽ നന്ദിയും പ്രകാശിപ്പിച്ചു.