കോട്ടയം: മേലുകാവ് എരുമാപ്രം പള്ളിക്ക് സമീപം റോഡ് വക്കിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ വഴിപോക്കരാണ് വിവരം മേലുകാവ് പൊലീസിൽ അറിയിച്ചത്. 45 വയസ് തോന്നിക്കുന്ന ഇയാൾ മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹം കമഴ്ന്നാണ് കിടക്കുന്നത്. മുറിവുകളോ ചതവുകളോ പ്രഥമദൃഷ്ട്യാ കണ്ടെത്താനായിട്ടില്ല. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിനായി ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ആഴ്ചയാണ് പാലാ-തൊടുപുഴ റോഡിൽ കാർമ്മൽ കലുങ്കിന് സമീപം മകൻ വൃദ്ധയുടെ മൃതദേഹം ഓടയിൽ കണ്ടെത്തിയത്. വയോധികയുടെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പാലാ പൊലീസ് നടത്തിയ അന്വേഷണത്തിൽ മകനെ കണ്ടെത്തിയതോടെയാണ് വൃദ്ധയെക്കുറിച്ച് വിവരം ലഭിച്ചത്.