sureksha-boardukal

തലയോലപ്പറമ്പ് : ഗതാഗത തിരക്കേറിയ തലയോലപ്പറമ്പ് തലപ്പാറ പ്രധാന റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പോക്ക​റ്റ് റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ വരുന്നത് കാണുന്നതിനായി കണ്ണാടിയും സുരക്ഷാ ബോർഡുകളും സ്ഥാപിച്ചു. പ്രധാന റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി നോ പാർക്കിംഗ് ബോർഡുകളും സ്ഥാപിച്ചു. റസിഡന്റ്‌സ് അസ്സോസിയേഷൻ, തലപ്പാറ പൗരസമിതി, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജനമൈത്രി പൊലീസ് ഓഫീസർ ഹർഷകുമാർ സി.വി, റസിഡന്റ്‌സ് അസ്സോസിയേഷൻ ഭാരവാഹികളായ ജോൺസൺ, രഘു പോളച്ചിറയിൽ, ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.