തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിലെ ഈസ്റ്റ്, വെസ്റ്റ് പാടശേഖരങ്ങളിലായി കൃഷി ചെയ്ത 50 ഏക്കർ നെൽകൃഷി വേനൽമഴയിൽ നശിച്ചു. കൊയ്ത്തിന് പാകമായ വിളഞ്ഞ നെല്ലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നശിച്ചത്. 36 ഓളം കർഷകരുടെ കൂട്ടായ്മയിൽ കൃഷി ചെയ്ത് വിളയിച്ച നെല്ലണിത്.പഞ്ചായത്ത് വളവും മോട്ടറും നൽകിയും കൃഷി വകുപ്പ് നെൽവിത്ത് നൽകിയും ഈ കർഷക കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കുകയും ചെയ്തതോടെ കർഷകർക്കും വലിയ പ്രചോദനമായി ഇത് മാറിയിരുന്നു.രണ്ട് ദിവസങ്ങൾക്കുള്ളിൽ നെല്ല് കൊയ്യുന്നതിനായി കൊയ്ത്തുമെതി യന്ത്രവും ബുക്ക് ചെയ്തിരിക്കുമ്പോഴാണ് കർഷകരുടെ പ്രതീക്ഷകളെ തകർത്ത് വേനൽ മഴ കൃഷി നാശം വിതച്ചത്. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടമാണ് കർഷക കൂട്ടായ്മയ്ക്ക് ഉണ്ടായിരിക്കുന്നത്. കൃഷി നാശം സംഭവിച്ച പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ വൈസ് പ്രസിഡന്റ് കെ. ബി രമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ മല്ലിക,കൃഷി ഓഫീസർ ലിസി വർഗീസ്, ബീനാ, രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വേനൽ മഴയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടം സംഭവിച്ച കർഷകർക്ക് അടിയന്തിര നഷ്ട്ടപരിഹാരം നൽകുവാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി സ്വീകരണക്കണം പഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ