കോട്ടയം : ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാനായി ഡോ.കെ.സി.ജോസഫിനെയും, വർക്കിംഗ് ചെയർമാനായി പി.സി.ജോസഫിനെയും തിരഞ്ഞെടുത്തു. അഡ്വ.ആന്റണി രാജു വൈസ് ചെയർമാനായി തുടരും. ആത്മാഭിമാനം പണയപ്പെടുത്തി പി.ജെ.ജോസഫിന്റെ വീട്ടിലെത്തി അഭയം പ്രാപിക്കേണ്ട ഗതികേടാണ് ഫ്രാൻസിസ് ജോർജിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.എ.ജെ.ജോസഫ്, അജിതാ സാബു, അഡ്വ.ഫ്രാൻസിസ് തോമസ്, കെ.സി.ജോസഫ്, ജോർജ് അഗസ്റ്റിൻ, പ്രൊഫ.ജേക്കബ് എം.ഏബ്രഹാം, ജെയിംസ് കുര്യൻ, കൊച്ചറ മോഹനൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ പൗലോസ് മുടക്കുംതല, ജെമിനിഷാ ബീവി, ഏബ്രഹാം കുളനട, ജില്ലാ പ്രസിഡന്റുമാരായ വാമനപുരം പ്രകാശ് കുമാർ, അഡ്വ.എച്ച്. രാജു, രാജു നെടുവംപുറം, മാത്യൂസ് ജോർജ്, മാത്യു സെബാസ്റ്റ്യൻ, സണ്ണി അരമന എന്നിവർ യോഗത്തിൽ പങ്കെടുത്തു. 240 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളിൽ 174 പേർ പങ്കെടുത്തു.