അടിമാലി: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വെല്ലുവിളിയായി അടിമാലിയിൽ അന്യസംസ്ഥാന ഭിക്ഷാടന മാഫിയ സംഘം വിലസുന്നു.ബസിൽ പെരുമ്പാവൂരിൽ നിന്നും കൂട്ടമായി എത്തിയ സത്രീകളടങ്ങുന്ന സംഘം വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവർ എത്തിയിട്ടുള്ളത്.വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ്‌സഞ്ചരിച്ച് എത്തുന്ന ഇവർ സമൂഹത്തിന് വെല്ലുവിളി ഉയർത്തുകയാണ്. യാതൊരു സുരക്ഷാ, പ്രതിരോധവുമെടുക്കാത്ത ഇവർക്കെതിരെ കർശന നടപടി എടുക്കേണ്ട അധികൃതർ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല. ഇവർ രോഗവാഹകരാണോ എന്ന് തിരിച്ചറിയുന്നതിന് യാതൊരു സംവിധാനവുമില്ല.ഇവരെ കണ്ടു പിടിയ്ക്കുന്നതു തന്നെ ശ്രമകരമായ പണിയാണ്.സംസ്ഥാനമൊന്നടങ്കം കൊറോണയ്‌ക്കെതിരെ കൈകോർക്കുകയും പ്രതിരോധത്തിനായുള്ള നടപടികൾ ഊർജിതമാക്കുകയും ചെയ്യുമ്പോഴാണ് ഇതെല്ലാം തകർക്കുന്ന രീതിയിൽ ഭിക്ഷാടനസംഘങ്ങൾ വ്യാപകമാകുന്നത്.