നെടുംകുന്നം : ജനങ്ങൾക്ക് ഉപദ്രവമായ തേനീച്ച കൂട് മാറ്റണമെന്ന് ആവശ്യപ്പെട്ട് തൊട്ടിക്കൽ മാണിക്കുളം റോഡിൽ ജനം റോഡിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. ഇന്നലെയും നിരവധി ആളുകളെ തേനീച്ച ആക്രമിക്കുകയുണ്ടായി. ഒരു മാസമായി 25 ഓളം ആളുകളുകൾക്ക് തേനീച്ച കുത്തേറ്റ് പരിക്കേറ്റു. റോഡരികിനോട് ചേർന്ന് നില്ക്കുന്ന 50 അടിയോളം ഉയരമുള്ള ആഞ്ഞിലി മരത്തിലാണ് തേനീച്ചക്കൂട് കൂട്ടിയിരിക്കുന്നത്. നൂറ് കണക്കിനാളുകളാണ് ദിവസവും ഇതു വഴി കടന്നുപോകുന്നത്. തേനീച്ചക്കൂട് ഇളകുന്നത് പതിവായതോടെ പ്രദേശത്തുള്ളവർ തേനീച്ചആക്രമണത്തെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ജീവന് ഭീഷണി ആകുന്ന തേനിച്ച കൂട് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രാജേഷ് കൈടാച്ചിറ, ജോസഫ് ദേവസ്യ, ഗോപിനാഥൻ നായർ, ഉണ്ണിക്കൃഷ്ണൻ, മഹേഷ്,മിനി, ശശിമോൻ, എൽസി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മാണിക്കുളം തൊട്ടിക്കൽ റോഡിൽ ഉപരോധം നടത്തി.