പൊൻകുന്നം: യാത്രകൾ അത്യാവശ്യത്തിന് മാത്രമായി ചുരുക്കി ജനം. കോറോണ ഭീതിയിൽ പരമാവധി യാത്രകൾ വേണ്ടെന്ന് വച്ചതോടെ ബസുകളിലും തിരക്കില്ല. റോഡുകളിൽ സ്വകാര്യവാഹനങ്ങളുടെ തിരക്കും കുറവ്. പലപ്പോഴും ദേശീയപാത ഹർത്താൽ പ്രതീതിയുണർത്തി. വാഹനങ്ങളില്ലാതെ, യാത്രക്കാരില്ലാതെ നിരത്തുകൾ ഒഴിഞ്ഞതോടെ കടകളിലും തിരക്ക് കുറവായി.

സ്വകാര്യബസുകളിലും കെ.എസ്.ആർ.ടി.സി.യിലും യാത്രക്കാർ കുറവാണ്. നഷ്ടത്തിലാണ് ബസ് സർവീസുകൾ. കെ.എസ്.ആർ.ടി.സി. അഞ്ച് സർവീസുകൾ നിറുത്തലാക്കുകയും ചെയ്തു.