പൊൻകുന്നം: സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും ക്ഷാമത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് ആന്റോ ആന്റണി എം.പി. ഇതിനായി ഈ ഉത്പന്നങ്ങളെ ജൂൺ 30 വരെ എസ്സൻഷ്യൽ കമ്മോഡിറ്റി ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. സാനിറ്റൈസറും മാസ്‌കും വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നതും കൂടിയ വിലയ്ക്ക് വിൽക്കുന്നതും ആരോഗ്യമന്ത്രി ഹർഷവർധന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെന്ന് എം.പി.പറഞ്ഞു.