കോട്ടയം: വിദ്യാഭ്യാസ വായ്‌പ എടുത്തവരുടെ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടിന് തിരുനക്കര സമൂഹമഠം ഹാളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സമര പ്രഖ്യാപന സമ്മേളനവും പ്രതിഷേധ സംഗമവും മാറ്റി വച്ചു. പരിപാടി ഏപ്രിൽ 25 ന് പത്തിന് നടക്കുമെന്നു ജില്ലാ പ്രസിഡന്റ് ജോസഫ് തിരുവാർപ്പും സെക്രട്ടറി സെബാസ്റ്റ്യൻ തോമസ് പള്ളിക്കത്തോടും അറിയിച്ചു. തിരുവനന്തപുരത്ത് നടത്താൻ നിശ്‌ചയിച്ചിരുന്ന ധർണ ഏപ്രിൽ 28 ന് നടത്തും.