കോട്ടയം : ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എന്ന പേരിൽ കോട്ടയത്ത് നടന്ന യോഗം അനധികൃതവും നിയമവിരുദ്ധവുമാണെന്ന് കെ.ഫ്രാൻസിസ് ജോർജ് ആരോപിച്ചു. പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ ഭാഗമായി ഐക്യത്തോടെ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹപ്രവർത്തകർ അനൈക്യം വെടിഞ്ഞ് ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.