പൊൻകുന്നം: കുന്നുംഭാഗം മൊണോലിസ റോഡിൽ കരിപ്പാപ്പറമ്പിൽ(പൂവഞ്ചിയിൽ) അജയ് തോമസിന്റെ വീട്ടിൽ മോഷണം. അലമാരയിൽ വെച്ചിരുന്ന ഒന്നര പവൻ സ്വർണ്ണാഭരണം, എണ്ണൂറു രൂപ എന്നിവ നഷ്ടപ്പെട്ടു. വീട്ടുകാർ യാത്രകഴിഞ്ഞ ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് പോയത്. കൂടുതൽ സ്വർണ്ണാഭരണങ്ങൾ സേഫിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. പൊൻകുന്നം പൊലീസ് അന്വേഷണം തുടങ്ങി.