കോട്ടയം: എം.സി റോഡിൽ രമ്യ തീയറ്റിനു സമീപത്തെ ഇടറോഡിലെ കെട്ടിടത്തിൽ നിന്ന് 30 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരവിന്ദ് കേജരിവാൾ ട്രസ്റ്റിലെ ജീവനക്കാരാണ് ചാക്കുകെട്ട് കണ്ടെത്തിയത്. തുടർന്ന് എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തിച്ച ഹാൻസ് , കൂൾ എന്നിങ്ങനെയുള്ള 1800 പാക്കറ്റ് നിരോധിത ഉത്പന്നങ്ങളാണ് ചാക്കിലുണ്ടായിരുന്നതെന്ന് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജി രാജ് പറഞ്ഞു. ലഹരി വസ്തുക്കൾ എത്തിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായും അദ്ദഹം അറിയിച്ചു