പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം മാലിന്യസംഭരണകേന്ദ്രമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മസേന സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സൂക്ഷിക്കാൻ സ്ഥലമില്ലാതെ കുന്നുകൂടി കിടക്കുന്നത്. പഞ്ചായത്തിന്റെ വാഹനങ്ങൾ ഇടുന്ന ഷെഡ്ഡിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പരിസരമാകെ ചിതറിക്കിടക്കുകയാണ്. പഞ്ചായത്തംഗങ്ങളുടെയും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും വാഹനങ്ങൾ ഇപ്പോൾ പുറത്താണ് പാർക്ക് ചെയ്യുന്നത്. ഏറ്റുമാനൂരിലാണ് പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതെന്നും കഴിഞ്ഞ ഒരാഴ്ചയായി സംസ്‌കരണപ്ലാന്റിൽ നിന്ന് ആളെത്താത്തതാണ് മാലിന്യം കുന്നുകൂടാൻ കാരണമെന്നും ഗ്രാമപഞ്ചായത്ത് അംഗം പി.മോഹൻ റാം പറഞ്ഞു.