ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ കോമങ്കേരിചിറ എത്ത്യാകേരി പാടശേഖരത്തിൽ മാലിന്യം തള്ളിയവരെ അറസ്റ്റ് ചെയ്യണമെന്ന് കർഷക സേന ചങ്ങനാശേരി നിയോജമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകസേന നിയോജക മണ്ഡലം പ്രസിഡന്റ് എ.ഗംഗാധരൻ, സെക്രട്ടറി കെ.ശിവാനന്ദൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ, സെക്രട്ടറി പി.ആർ സുരേഷ് ,കെ.ഒ ബാബു, രമേശ് സി.ജി,രതിഷ് റ്റി.സി ,ബിനു വിതാംബരൻ എന്നിവർ സംസാരിച്ചു.