ഇടപ്പള്ളി: കൊട്ടാരക്കര വയയ്ക്കൽ പെരുമ്പായിക്കാട് മഠത്തിൽ പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ ദ്രൗപദി(സുഭദ്ര) തമ്പുരാട്ടി (94) നിര്യാതയായി. നിരണം കടപ്ര, തുളിശാല കോയിക്കൽ കുടുംബാംഗമാണ്. മുതിർന്ന അക്ഷരശ്ലോക കലാകാരി ആയിരുന്നു. മക്കൾ: ജി. രാമവർമ (റിട്ട. ആഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്), ഗിരിജാദേവി തമ്പുരാട്ടി(റിട്ട. ഇന്ത്യൻ ബാങ്ക്), അശോക് വർമ (ഓറിയന്റൽ ഇൻഷുറൻസ്). മരുമക്കൾ: ഉഷാ വർമ (റിട്ട. ആർ.സി.സി.), കൃഷ്ണകുമാർ (റിട്ട. ആസ്പിൻവാൾ), ശ്രീലത വർമ(ജില്ലാ പഞ്ചായത്ത്, കോട്ടയം). സംസ്‌കാരം നടത്തി.