ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിലെ ഉത്സവശേഷം മാലിന്യം നീക്കം ചെയ്‌ത സംഭവത്തിൽ ദേവസ്വത്തിൽ നിന്ന് 15000 രൂപ പിഴ ഈടാക്കിയ നഗരസഭ സെക്രട്ടറിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് ആരോപിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മാലിന്യം നീക്കേണ്ടത് നഗരസഭയാണെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയത് ദുരൂഹമാണ്. നോട്ടീസ് പിൻലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്തിൽ 20 ന് ഹിന്ദു സംഘടനാ നേതൃയോഗം ഏറ്റുമാനൂരിൽ നടക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി നട്ടാശേരി രാജേഷ്, വിശ്വഹിന്ദു പരിഷത് ജില്ലാ പ്രമുഖ് കെ.ആർ.ഉണ്ണികൃഷ്ണൻ, ഏറ്റൂമാനൂർ ക്ഷേത്രോപദേശക സമിതി കൺവീനർ കെ.എൻ.ശ്രീകുമാർ എന്നിവർ അറിയിച്ചു.