പന്തത്തല : കഞ്ചാവും ലഹരിവസ്തുക്കളായ എം.ഡി.എം പൗഡർ, ഗുളികകൾ എന്നിവയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മുത്തോലി ചാലാടിയിൽ അനന്തു സജീവിനെയാണ് കുറവിലങ്ങാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധിക ചുമതലയുള്ള ഈരാറ്റുപേട്ട റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വലവൂർ ജംഗ്ഷന് സമീപത്ത് നിൽക്കുകയായിരുന്ന അനന്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് 80 മില്ലി ഗ്രാം, എം.ഡി.എം.എ പൗഡർ എന്നിവ കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പന്തത്തലയിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച് വച്ചിരുന്ന 114 ഗ്രാം ഉണക്ക കഞ്ചാവും 550 മില്ലി ഗ്രാം തൂക്കം വരുന്ന ഒരു എംയഡിയഎംയഎ ഗുളികയും കണ്ടെത്തി. പരിശോധനയ്ക്ക് ഓഫീസർമാരായ ഡി.റെജിമോൻ, സജിമോൻ.ആർ, സി.ഇ.ഒമാരായ വിപിൻ.പി.രാജേന്ദ്രൻ, സുജിത്ത് ടി.എസ്, പ്രിയ വി.വി, ഡ്രൈവർ സുരേഷ് ബാബു എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.