കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിൽ വിടുതൽ ഹർജിയിലും കോടതിയലക്ഷ്യ ഹർജിയിലും ഇന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നു വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാങ്കോ വിടുതൽ ഹർജി നൽകിയിരിക്കുന്നത്.
മാദ്ധ്യമങ്ങൾക്കും പ്രോസിക്യൂഷനും എതിരെയാണ് കോടതിയലക്ഷ്യ ഹർജി. കോടതി കേസ് പരിഗണിക്കുന്നതിന്റെ തലേന്ന് സാക്ഷിയായ ഒരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വിട്ടുവെന്നാണ് ഈ ഹർജിയിലെ ആരോപണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രാസിക്യൂട്ടർ ജിതേഷ് ജെ. ബാബു കോടതിയിൽ ഹാജരാകും.