കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് പോലും രക്ത ദൗർബല്യം നേരിടുന്ന സാഹചര്യത്തിൽ യുവമോർച്ച സംസ്ഥാന വ്യാപകമായി രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയത്തും രക്തദാനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിസന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സോബിൻലാൽ, ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി.ഭുവനേശ്, ലാൽകൃഷ്ണ, വി.പി.മുകേഷ്, കെ.എസ് ഗോപൻ എന്നിവർ പങ്കെടുത്തു.