കോട്ടയം: സി.പി.എം അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. ബി.ജെ.പി കടുത്തുരുത്തി മണ്ഡല രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ പ്രചരണ പ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. കപിക്കാട് മേഖലയിലെ നിരവധിയാളുകൾ ബി.ജെ.പിയിലേക്ക് ചേക്കേറി. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷം. ഗൃഹസമ്പർക്കം നടത്തി കൊണ്ടിരുന്ന ബിനു, ബൈജു, മോനായി, അനു എന്നീ പ്രവർത്തകരെയാണ് സി.പി.എം പ്രവർത്തകർ അക്രമിച്ചത്. കണ്ണൂരിൽ നിന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെ.ഗുപ്തൻ, ജിജു ജോസഫ്, കെ.കെ.മണിലാൽ, ചന്ദ്രശേഖരൻനായർ ,മോനായി, ജോയി കൽപകശ്ശേരിൽ, പ്രതാപൻ തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.