പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ ഇന്നലെ റദ്ദാക്കിയത് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പത്തെണ്ണം. ആകെ 30 സർവീസുകളാണുള്ളത്. രാവിലെ 5.30ന്റെ കോട്ടയംതോവാള, 6ന്റെ തിരുവനന്തപുരം, 7.10 ന്റെ മുണ്ടക്കയം-കൊട്ടാരക്കര എന്നീ ഫാസ്റ്റ് സർവീസുകളും പാലാ-മുണ്ടക്കയം മൂന്ന് ചെയിൻ സർവീസുകൾ, പുനലൂർ, കട്ടപ്പന എന്നീ സർവീസുകളാണ് അവധി ദിന റദ്ദാക്കലിന് പുറമെ മുടങ്ങിയത്. പുലർച്ചെ 4.40നുള്ള തിരുവനന്തപുരം ഫാസ്റ്റ് കൊട്ടാരക്കര വരെയാണ് സർവീസ് നടത്തിയത്. തലസ്ഥാനത്തേക്കുള്ള സർവീസുകൾ അയക്കേണ്ടെന്ന് സോണൽ ഓഫിസിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. അവധി ദിനമായതിനാൽ മലയോര മേഖലകളായ തെക്കേമല, അഴങ്ങാട്, മേലോരം, കണയങ്കവയൽ എന്നീ സർവീസുകളും നടത്തിയില്ല.