പൊൻകുന്നം : കൊറോണ മുൻകരുതലിന്റെ ഭാഗമായി വിവാഹം സത്ക്കാരമൊഴിവാക്കി ചടങ്ങ് മാത്രമാക്കാൻ വധൂവരന്മാരുടെ രക്ഷിതാക്കൾ തീരുമാനിച്ചു. ചിറക്കടവ് സെന്റർ മാനംമൂഴിയിൽ എം.ആർ.ശശിധരന്റെയും മായയുടെയും മകൾ ശ്യാമയും കോട്ടയം കൊല്ലാട് പുതുപ്പറമ്പിൽ ശശീന്ദ്രന്റെയും ലളിതയുടെയും മകൻ ശ്യാമും തമ്മിലുള്ള വിവാഹം 19 ന് പൊൻകുന്നം ഹോളിഫാമിലി പള്ളി പാരീഷ്ഹാളിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. സത്ക്കാരമൊഴിവാക്കി പൊൻകുന്നം ശാഖാ ഗുരുദേവക്ഷേത്ര സന്നിധിയിൽ ഇതേദിവസം ചടങ്ങ് മാത്രമായി വിവാഹം നടത്തും.