തലയോലപ്പറമ്പ്: ദേശാടനത്തിന് എത്തിയ നാഗ മോഹൻ നാട്ടുകാർക്ക് കൗതുക കാഴ്ചയായി. മറവൻതുരുത്ത് മൂലയിൽ രാജേന്ദ്രന്റെ വീട്ടിലെ കൊക്കോ മരത്തിലാണ് പക്ഷിയെ കാണപ്പെട്ടത്. മധ്യപ്രദേശിന്റെ ദേശീയ പക്ഷിയായ നാഗ മോഹൻ എന്ന ഇനത്തിൽ പെട്ട പക്ഷിയാണ് നാട്ടുകാർക്ക് കൗതുകമുയർത്തി വിരുന്നിനെത്തിയത്. ഒരാഴ്ചയിൽ അധികമായി പക്ഷി ഇവിടെയുണ്ട്. പാരഡൈസ് ഫ്‌ളൈ ക്യാച്ചർ, സ്വർഗ്ഗ പക്ഷി എന്നീ പേരുകളിലും ഇത് അറിയപ്പെടും. വെള്ളനിറത്തിലുള്ള ആൺ പക്ഷിയാണ് മറവൻതുരുത്തിൽ കണ്ടത്. പെൺ പക്ഷികൾക്ക് ചുവന്ന നിറമാണ്. ആൺ പക്ഷികൾക്ക് കറുത്ത തലയും ബാക്കി ഭാഗം തൂവെള്ള നിറവുമാണ്.നിരവധി ആളുകളാണ് പക്ഷിയെ കാണാൻ എത്തുന്നത്.