വൈക്കം: സംഗീത അധ്യാപകനായിരുന്ന നരേന്ദ്ര ബാബുവിന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ബോട്ട്‌ജെട്ടി മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കലയുടെ പ്രതിഷേധം മാറ്റി വച്ചു. കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പരിപാടി താൽക്കാലികമായി മാറ്റി വെക്കുന്നെതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.കെ ഷിബു അറിയിച്ചു. നരേന്ദ്ര ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണെമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എൻ.ആനിൽ ബിശ്വാസ് വി.സമ്പത്ത് കുമാർ, ഗിരിജ ജോജി, സി.എൻ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.