തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു. ആലപ്പുഴ മുഹമ്മ പുതുപ്പറമ്പിൽ ഷാജി(48)നാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11ന് നീർപ്പാറ – ബ്രഹ്മമംഗലം റോഡിൽ ചീനായി ജംഗ്ഷനിലാണ് അപകടം. ചെമ്പ് ഏനാദിയിലുള്ള ബന്ധുവീട്ടിൽ വന്ന ശേഷം മുഹമ്മയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വൈദ്യുത പോസ്റ്റിലിടിച്ച് റോഡിൽ ചോര വാർന്ന് കിടന്ന ഇയാളെ നാട്ടുകാർ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചെമ്മനാകരിയിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.