market

വൈക്കം: കൊറോണ ഭീതിയെ തുടർന്ന് ജനം നിരത്തിലേയ്ക്കിറങ്ങുന്നത് കുറഞ്ഞതോടെ വ്യാപാര മേഖലയിൽ സ്തംഭനം.വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലെ വ്യാപാരശാലകളും കമ്പോളങ്ങളും തുറന്നിട്ടുണ്ടെങ്കിലും കച്ചവടം തികച്ചും കുറവാണ്. ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകളിലൊന്നായ കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലും കച്ചവടം കാര്യമായി നടക്കുന്നില്ല.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന മാർക്കറ്റിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളെത്തിയില്ലെങ്കിൽ മത്സ്യതൊഴിലാളി മേഖലയെ ദോഷകരമായി ബാധിക്കും. ഉദയനാപുരത്തെ നാനാടം, ചെമ്പ് മുറിഞ്ഞപുഴ ഫിഷ് ലാന്റിംഗ് സെന്റർ എന്നിമാർക്കറ്റുകളിലും ആളെത്തുന്നത് കുറഞ്ഞു. കോട്ടയംജില്ലയിലെ പ്രധാന സസ്യ മാർക്കറ്റുകളിലൊന്നായ തലയോലപ്പറമ്പ് മാർക്കറ്റ് ഏറെക്കുറെ വിജനമാണിപ്പോൾ. കൊറോണ ഭീതി പരന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കവച്ചവടം പേരിനു മാത്രമാണ് നടക്കുന്നത് വിൽപന വളരെ കുറഞ്ഞതിനൊപ്പം പച്ചക്കറികൾ കിടന്നു മോശമാകുന്നതിന്റെ നഷ്ടം കൂടി വ്യാപാരികൾ സഹിക്കേണ്ട സ്ഥിതിയാണ്. പഴം പച്ചക്കറി വിപണിയും തകർന്നു. ജനം വീടുകളിൽ തന്നെ തങ്ങുന്നതിനാൽ ചെറുകിട വ്യാപാരികളുടെ സ്ഥിതിയാണ് ഏറെ പരുങ്ങലിലാകുന്നത്.ഇവരുടെയൊക്കെ കച്ചവടം നാലിലൊന്നായി കുറഞ്ഞതോടെ വായ്പകളുടെ തിരിച്ചടവിനുപോലും മാർഗമില്ലാതെ ഇവർ വലയുകയാണ്.

ഏതാനും ദിവസങ്ങൾക്കകം സാധാരണ നില കൈവരിച്ചില്ലെങ്കിൽ വ്യാപാര മേഖല വലിയ തകർച്ചയിലേയ്ക്കു കൂപ്പുകുത്തും വ്യാപാരികൾ