അടിമാലി: റിസോർട്ടിൽ നിന്ന് നാടുകാണാൻ ഇറങ്ങിയ വിദേശികളെ നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസ് ഇടപെട്ട് ഇവർ താമസിച്ചിരുന്ന റിസോർട്ടിൽ എത്തിച്ചു.വെള്ളത്തൂവലിന് സമീപം ഉള്ള ആനച്ചാൽ ഇലക്ട്രിക് ക്യാച്, ലോസ്റ്റ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഇന്നലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് താമസത്തിന് എത്തിയ ബ്രിട്ടൺ, നോർവെ സ്വദേശികളായ മൂന്നംഗ സംഘത്തെ ആണ് ഇരുട്ടു കാനത്ത് വ നാട്ടുകാർ തടഞ്ഞത്. തുടർന്ന് അടിമാലി ,വെള്ളത്തൂവൽ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് എത്തിയാണ് ഇവരെ തിരികെ റിസോർട്ടുകളിൽ എത്തിച്ചത്‌.