കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജി വിചാരണക്കോടതി തള്ളി. 24ന് കേസ് പരിഗണിക്കുമ്പോൾ ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസിൽ നിന്ന് ഒഴിവാക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഫ്രാങ്കോ സമർപ്പിച്ചത്. മാദ്ധ്യമങ്ങളെ വിലക്കണമെന്ന ഹർജിയിൽ 24ന് തീർപ്പുണ്ടാകും. കുറ്റപത്രത്തിലുള്ള വകുപ്പുകളെല്ലാം നിലനിൽക്കുന്നതാണെന്നും കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഫ്രാങ്കോയുടെ അഭ്യർത്ഥന പ്രകാരം വിടുതൽ ഹർജിയിലെ വാദം അടച്ചിട്ട കോടതിയിലാണ് നടന്നത്.