പാലാ: ഏപ്രിൽ 12 മുതൽ 18 വരെ പാലാ വെള്ളാപ്പാട് ദേവീക്ഷേത്രസന്നിധിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 28-ാമത് മീനച്ചിൽ ഹിന്ദുമഹാസംഗമവും, സുദർശനം വ്യക്തിത്വവികസന ക്യാമ്പും മാറ്റി വച്ചതായി മീനച്ചിൽ ഹിന്ദുമഹാസംഗമം പ്രസിഡന്റ് കെ.കെ. രാജൻ, ജനറൽ സെക്രട്ടറി, അഡ്വ. രാജേഷ് പല്ലാട്ട്, രക്ഷാധികാരി ഡോ. എൻ.കെ. മഹാദേവൻ, ഖജാൻജി കെ.എൻ. വാസുദേവൻ എന്നിവർ അറിയിച്ചു.