പാലാ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി ജംഗ്ഷനിൽ ചക്രസ്തംഭന സമരം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജേക്കബ് അൽഫോൻസാദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹൻ, റോയി മാത്യു എലിപ്പുലിക്കാട്ട്, സന്തോഷ് മണർകാട്, സജി തുണ്ടത്തിൽ, ബൈജു മുണ്ടപ്ലാക്കൽ, തോമസുകുട്ടി മുകാലയിൽ, ജിബിൻരാജ്, ജിനോ എക്കാല, ആൽബിൻ ഇടമനശ്ശേരി, അജയ് നെടുമ്പാറയിൽ, ഹരിദാസ് അടമത്ര, സഞ്ജു നെടുംകുന്നേൽ, ഉണ്ണി കുളപ്പുറം, ബെന്നി മൂന്നിലവ്, ജെറി വാഴയ്ക്കമലയിൽ, ലിജോ ഈപ്പൻ, ജോർജ്ജ് തോമസ്, റിച്ചു റോയി തുടങ്ങിയവർ പ്രസംഗിച്ചു.