കോട്ടയം: ക്രൂഡ് ഓയിൽ വില ഏറ്റവും കുറവും കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (സിക്കി) അഭ്യർത്ഥിച്ചു. കൊറോണ ഭീതിയിൽ രാജ്യത്തെ വ്യവസായം അടക്കമുള്ള സമസ്ത മേഖലകളും സ്തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഇന്ധന സർചാർജ് പിൻവലിക്കാൻ തയ്യാറാകണം. ഇതു വഴി ലഭിക്കുന്ന അധിക തുക വേണ്ടെന്നു വയ്ക്കാൻ സംസ്ഥാന സർക്കാരും ഇടപെടണം.