കോട്ടയം: ഇന്ധന വില കുറക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതീകാത്മകമായി വാഹന സ്തംഭനം നടത്തി. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി രോഗപ്രതിരോധ മാസ്‌ക് ധരിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് , സെക്രട്ടറി ടോം കോര തുടങ്ങിയവർ സംസാരിച്ചു.