കോട്ടയം: കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ബന്ധുക്കൾക്കു പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടായാൽ ആംബുലൻസ് പെട്ടെന്ന് ലഭ്യമാക്കാൻ 9188100100, 112 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് ഡി.ജി.പി ഓഫീസിൽ നിന്നറിയിച്ചു. ചെങ്ങളത്ത് കൊറോണ നിരീക്ഷണത്തിലുള്ളവർക്കും ബന്ധുക്കൾക്കും ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടായത് സംബന്ധിച്ച് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി സേവ വിഭാഗമായ ലയൺസ് റാഫിൾ ചെയർമാൻ എം.പി രമേശ്കുമാർ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് നടപടി.