കാഞ്ഞിരപ്പള്ളി : പാറത്തോട് പഴു മല സ്വദേശിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴു മല പുളിന്തറയിൽ ദാസ് (53) ആണ് മരിച്ചത് . സംസ്‌ക്കാരം നടത്തി. മരുന്ന് വാങ്ങാൻ ആശുപത്രിയിലെത്തിയ ദാസ് തിരികെ വീട്ടിൽ പോയിരുന്നില്ല. ആശുപത്രി വളപ്പിലെ സപ്ലൈക്കോ മെഡിക്കൽ സ്റ്റോറിനു സമീപത്ത് ആണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. . ഭാര്യ: സുധാമണി. മകൾ: ആദിത്യ ദാസ്.