ചങ്ങനാശേരി: കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും കൈകൾ വൃത്തിയായി സൂക്ഷിക്കാൻ ചങ്ങനാശേരി നഗരസഭയും ടോംസ് പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി വാട്ടർടാങ്കും സാനിറ്റൈസറും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പെരുന്ന ബസ് സ്റ്റാൻഡിലും സ്ഥാപിച്ചു. നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ അംബികാ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ടോംസ് പൈപ്പ് ഡയറക്ടർ തോമസ് കെ.ജെ, കെ.എസ്.ആർ.ടിസി ഡി.ടി.ഒ അശോകൻ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.