m-m-mani
മന്ത്രി .എം.എം.മണിയുടെ നേതൃത്വത്തിൽ അടിമാലിയിൽ നടന്ന യോഗം

അടിമാലി: .മൂന്നാറിലേയ്ക്ക് സന്ദർശകർ കടന്നു പോകുന്ന പ്രധാനപ്പെട്ട സ്ഥലമായ അടിമാലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മന്ത്രി എം. എം മണി അഭിപ്രായപ്പെട്ടു.അടിമാലി കേന്ദ്രീകരിച്ച് കെറോണയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ വിദേശികൾ താമസിക്കുന്ന റിസോർട്ടുകളിലും ഹോം സ്റ്റേ കളിലും ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ പാലിക്കപ്പെടണം. ജില്ലയിൽ കെറോണ വ്യാപനത്തിനെതിരെ മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അടിമാലി ഗ്രാമപഞ്ചായത്തിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചേർന്നുപുതിയതായി വിദേശികളുടെ ബുക്കിംഗ് എടുക്കാൻ പാടില്ല. വിദേശത്ത് നിന്നും നാട്ടിലെത്തിയ സ്വദേശികളുടെയും ബുക്കിംഗ് എടുക്കാൻ പാടില്ല എന്ന കർശന നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. മൂന്നാർ കവാടം എന്ന നിലയിൽ നേര്യമംഗലത്ത് ഒരു പരിശോധന യൂണിറ്റ് ആരംഭിക്കണം.എസ്. രജേന്ദ്രൻ .എം.എൽ .എ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ.സുരേഷ് കെറോണ പ്രതിരോധ പ്രവർത്ത നങ്ങളെക്കുറിച്ച് ക്ലാസ്സ് നയിച്ചു.പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഡെപ്യൂട്ടി ഡി.എം.ഒ പി.കെ സുഷമ്മ മറുപടി പറഞ്ഞു.എ.ഡി.എം ആന്റണി സ്‌കറിയ, ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളിൽ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, അടിമാലി സി.ഐ അനിൽ ജോർജ് ,പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.