അടിമാലി: കൊറോണ ബാധിതനായ യു.കെ പൗരൻ അടിമാലിയിലെ ഫാം യാർഡ് ഹോട്ടലിലെത്തിയപ്പോൾ നേരിട്ട് സമ്പർക്കത്തിൽപ്പെട്ട ആറ് ജീവനക്കാരെ ഹോട്ടലിൽ തന്നെ ഐസൊലേഷനിലാക്കി. ഇവരുമായി സമ്പർക്കത്തിലായിരുന്ന 75 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഹോട്ടലിലെ മറ്റ് ഒമ്പത് ജീവനക്കാരെ വീടുകളിൽ നിരീക്ഷണത്തിനായി പറഞ്ഞു വിട്ടു. ഹോട്ടലിന്റെ പ്രവർത്തനം നിറുത്തി. മൂന്നാറിൽ കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനുമായി ബന്ധപ്പെട്ട് 20 പേർ രോഗലക്ഷണമുള്ളവരും 119 പേർ നിരീക്ഷണത്തിലുമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ്മ പറഞ്ഞു. രോഗ പരിശോധനയ്ക്കായി ചിത്തിരപുരം സി.എച്ച്.സി അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
അടിമാലിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ സേവനം 9447786882,9446134971,9495295291 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.