കുറവിലങ്ങാട്: കാളികാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന കലാപരിപാടികൾ ഒഴിവാക്കിയതായി ഉപദേശക സമിതി സെക്രട്ടറി എസ്.ആർ. ഷിജോ അറിയിച്ചു. ഏപ്രിൽ ഒന്നിന് കൊടിയേറുന്ന ഉത്സവം ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തും.