നെടുംകുന്നം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന പൊതു ലൈബ്രറികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി. വാഴൂർ ബ്ലോക്ക് പരിധിയിലുള്ള 19 ലൈബ്രറികൾക്കാണ് പീരിയോഡിക് റാക്ക് ഉൾപ്പെടെയുള്ള ഫർണിച്ചർ വിതരണം നടത്തിയത്. ഫർണിച്ചർ വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ജോയി മാങ്കുഴി, ഗീത എസ്. പിള്ള, കുസുമം ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് കൈടാച്ചിറ, സുരേഷ് കെ. ഗോപാൽ, റോസമ്മ തോമസ്, സുഷമ ശിവദാസ്, എ.ആർ. സാഗർ, കെ.എസ്. വിജയകുമാർ, സുമ ഷിബുലാൽ, ജയ എ.എം, സെക്രട്ടറി പി.എൻ. സുജിത്, ജോയിന്റ് ബി.ഡി.ഒ ഷീലാബാബു, പ്ലാൻ കോ-ഓർഡിനേറ്റർ ടി.ഇ. സിയാദ്, ജി ഇ ഒ എ കെ ഹരികുമാർ, ആസൂത്രണ സമിതിയംഗം ഒ എം എ കരീം എന്നിവർ സംസാരിച്ചു.