കോരുത്തോട് : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കോരുത്തോട് പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. മെഡിക്കൽ ഓഫീസർ ഡോ. സോനു, നിലവിലുള്ള സാഹചര്യം വിശദീകരിച്ചു. ജനങ്ങൾ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വാർഡുതല സന്ദർശനം നടത്തി ബോധവത്കരണം നടത്തും.
പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നീ രോഗ ലക്ഷണങ്ങൾ കണ്ടാൽ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ഫോണിലൂടെ വിളിച്ചു അറിയിക്കണം, നമ്പർ; മെഡിക്കൽ ഓഫീസർ: 9526695031, ഹെൽത്ത് ഇൻസ്‌പെക്ടർ: 9947427504.