പൊൻകുന്നം: പൊലീസിന് നേരെ മുളകുസ്‌പ്രേ നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ചെത്തിപ്പുഴ ചൂരപ്പറമ്പിൽ സിനോ ദേവസ്യയെ (19) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച പൊൻകുന്നംചിറക്കടവ് റോഡിൽ വാഹനപരിശോധനക്കിടെയായിരുന്നു സ്‌കൂട്ടറിലെത്തിയ മൂവർസംഘം പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ മുളകുസ്‌പ്രേ ചെയ്ത് കടന്നത്.